മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ഉഷ രാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉഴവൂർ ബ്ലോക്ക് മെമ്പർ ജോൺസൺ പുളിക്കീൽ, പഞ്ചായത്ത് സ്ഥിരംസമിതി അംഗം തുളസീദാസ്, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു തെങ്ങുംപള്ളിൽ തുടങ്ങിയർ പ്രസിഗിച്ചു. കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസർ രാഹുൽ രാജ് ക്ലാസ് എടുത്തു.