മാലിന്യ മുക്ത നവകേരളം കൺവെൻഷൻ നടത്തി


 മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്തിനെ 2023 ഡിസംബർ 20ന് മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി  പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള ഊർജിത മാലിന്യനിർമാർജന പരിപാടിയായ മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല കൺവെൻഷൻ 10-10-2023 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. കടുത്തുരുത്തി എംഎൽഎ അഡ്വ.മോൻസ്ജോസഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ അധ്യക്ഷൻ ആയിരുന്നു . വൈസ് പ്രസിഡൻറ് ഉഷാ രാജു മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ ജോസഫ് പുളിക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. LSGD കോട്ടയം അസിസ്റ്റൻറ് ഡയറക്ടർ സിആർ പ്രസാദ് വിഷയം അവതരിപ്പിച്ചു നിയോജകമണ്ഡലം ജനറൽ കൺവീനർ എം ഇ ഷാജി പദ്ധതി അവതരണം നടത്തി പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ സ്വാഗതം പറഞ്ഞ പരിപാടി പി എം മാത്യു ജില്ലാപഞ്ചായത്ത് മെമ്പർ   പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തുളസീദാസ് ജാൻസി ടോജോ, പഞ്ചായത്ത് മെമ്പർമാരായ സന്തോഷ്  കുമാർ എം എൻ, പ്രസീദ സജീവ് നിർമ്മല ദിവാകരൻ ലിസി ജോർജ്ജ്  സലിമോൾ ബെന്നി, ബെനറ്റ് പി  മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ എന്നിവർ അശംസകൾ നേർന്നു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ സിറിയക് മാത്യു ക്യതജ്ഞത പറഞ്ഞു



Previous Post Next Post