കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മരങ്ങാട്ടുപിള്ളി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 23-6-2022 ഉച്ചക്ക് ശേഷം 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബെൽജി ഇമ്മാനുവൽൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. M M തോമസ് , മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.ജോൺസൺ പുളിക്കീൽ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ശ്രീമതി നിർമല ദിവാകരൻ, സ്വാഗതം ആശംസിച്ചു. .
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.തുളസീദാസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി. ഉഷാ രാജു, ഗ്രാമപഞ്ചായത്ത് അംഗം
ശ്രീ. സാബു അഗസ്റ്റിൻ, ശ്രീമതി പ്രസീദ സജീവ്, ശ്രീമതി സലിമോൾ ബെന്നി, ശ്രീ.എ.സ്. ചന്ദ്രമോഹൻ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൃഷി ഓഫീസർ ശ്രീ.ഡെന്നീസ് ജോർജ് പദ്ധതികൾ വിശദീകരിച്ചു.