മെഗാ വാക്സിനേഷൻ ക്യാമ്പ്



മരങ്ങാട്ടുപിള്ളി : കോട്ടയം ജില്ലയിൽ കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ 11/04/2021 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 1.30 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ് കുടുംബരാഗ്യ കേന്ദ്രം, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പിന്റെ സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അംഗങ്ങളായ ജോസഫ് ജോസഫ്, തുളസീദാസ്, ഉഷാ രാജു, അംഗങ്ങളായ സന്തോഷ്കുമാർ, സിറിയക് മാത്യു, പ്രസീദാ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ഷാജി കെ.റ്റി, കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത്, ചെയർപേഴ്സൺ സാലി ജോർജ്ജ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 45നും 60നും ഇടയിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ നമ്പരും ഹാജരാക്കേണ്ടതാണ്.


Previous Post Next Post